E-Bikes | ഈ മികച്ച ഇലക്ട്രിക് ബൈക്കുകള്‍ ഓട്ടോ എക്സ്പോയില്‍ കാണാം; പ്രത്യേകതകള്‍ അറിയാം
Jan 9, 2023, 20:09 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഓട്ടോ എക്സ്പോ 2023 ജനുവരി 11 മുതല്‍ ആരംഭിക്കും. നിരവധി മികച്ച ഇലക്ട്രിക് ബൈക്കുകളും ഈ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ചില പുതിയ ഇ-ബൈക്കുകളും കമ്പനികള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഓട്ടോ എക്സ്പോയില്‍ കാണാന്‍ കഴിയുന്ന മികച്ച ഇലക്ട്രിക് ബൈക്കുകളെ അറിയാം.
ടോര്‍ക്ക് മോട്ടോര്‍സ്
ടോര്‍ക്ക് മോട്ടോഴ്സ് അതിന്റെ 'നെക്സ്റ്റ്-ജെന്‍' ഇ-മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശിപ്പിക്കും. ഇത് പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കപ്പെട്ടതായേക്കാം. കൂടുതല്‍ ശക്തിയും മികച്ച ബാറ്ററി ശ്രേണിയും ഉള്ള ക്രാറ്റോസ് ആറിന്റെ കൂടുതല്‍ പ്രീമിയം പതിപ്പായിരിക്കും ഇത്.
മാറ്റര്‍ എനര്‍ജി
മാറ്റര്‍ എനര്‍ജി കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചത്. എന്നാല്‍, കമ്പനി ഈ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചപ്പോള്‍, അതിന്റെ പേരും വിലയും അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഓട്ടോ എക്സ്പോയില്‍ മാറ്റര്‍ പങ്കെടുക്കുന്നുണ്ട്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ പേരും വിലയും ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാറ്റര്‍ ഇ-മോട്ടോര്‍സൈക്കിളിന് 4-സ്പീഡ് ഗിയര്‍ബോക്‌സും എബിഎസും ഉണ്ടായേക്കും, ഒറ്റ ചാര്‍ജില്‍ 125-150 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. ഇതില്‍ 10.5kW മോട്ടോറും 5.0 kWh ലിക്വിഡ്-കൂള്‍ഡ് ബാറ്ററിയും ഉപയോഗിക്കുന്നു.
അള്‍ട്രാവയലറ്റ് എഫ് 77
നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്കുകളിലൊന്നാണ് അള്‍ട്രാവയലറ്റിന്റെ എഫ് 77 ഇലക്ട്രിക് ബൈക്ക്. ഓട്ടോ എക്സ്പോയില്‍ കമ്പനി ഇത് അവതരിപ്പിക്കും. 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ വില.

Keywords: Latest-News, National, Top-Headlines, Auto-Expo, Bike, New Delhi, Business, India, E-Bikes at Auto Expo 2023 - DriveSpark.
< !- START disable copy paste -->