ഇ. അഹ്മദ് സ്മാരക പ്രഥമ ദേശീയ പുരസ്കാരങ്ങള്‍ ഡോ. രാം പുനിയാനി, സാഗരിക ഘോഷ്, പൊട്ടങ്കണ്ടി അബ്ദുല്ല എന്നിവര്‍ക്ക്
Aug 1, 2017, 21:17 IST
ദുബൈ: (www.kasargodvartha.com 01.08.2017) ഇ അഹ്മദ് സ്മാരക പ്രഥമ ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മത നിരപേക്ഷ ഇന്ത്യക്ക് വേണ്ടി നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. രാംപുനിയാനി, മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ്, മദീന ഗ്രൂപ്പ് സംരംഭങ്ങളുടെ ചെയര്‍മാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പി കെ അബ്ദുല്ല (പൊട്ടങ്കണ്ടി) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
ജനാധിപത്യ മതനിരപേക്ഷ നിലപാടുകളെ ശക്തിപ്പെടുത്തുന്നതില്‍ രചനാത്മകമായ സംഭാവനകള്‍ നല്കിയ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകകള്‍ കാഴ്ചവെച്ച വ്യക്തിത്വത്തിനുമാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.
പാര്‍ലമെന്റ് അംഗവും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി ചെയര്‍മാനായ ജൂറി പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. പി എ ഇബ്രാഹിം ഹാജി, എഴുത്തുകാരനും ഇംഗ്ലീഷ് അറബിക് മാധ്യമങ്ങളിലെ കോളമിസ്റ്റുമായ ഷാജഹാന് മാടമ്പാട്ട്, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡുകള്‍ ഓഗസ്റ്റ് 10 നു ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. ദേശീയ നേതാക്കള്‍, മാധ്യമസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകരായ ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് കെ ടി ഹാഷിം, ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ചേലേരി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, news, Muslim-league, Award, Media worker, journalists, Politics, National, E Ahamed national awards announced