city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ചെത്തിയതിന് ഭക്ഷണം നല്‍കിയില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി ഹൃദയം കറികൂട്ടി കഴിച്ചു

പൂനെ: (www.kasargodvartha.com 30.08.2017) മദ്യപിച്ചെത്തിയ മകന് ഭക്ഷണം നല്‍കിയില്ല. അരിശത്തിലായ മകന്‍ അമ്മയെ കൊലപ്പെടുത്തി ഹൃദയം കറികൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തരരാനിചൗക്കിലെ മഹാവാല വസത് സ്വദേശി യെലാവ (65) യാണ് കൊല്ലപ്പെട്ടത്. 27 കാരനായ മകന്‍ സുനില്‍ കുച്ചകുര്‍ണിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഭാര്യ അവരുടെ അമ്മയുടെ മുബൈയിലെ വീട്ടിലാണ് താമസം. കുട്ടികളും ഇവര്‍ക്കൊപ്പമാണ്. അമിതമായി മദ്യം കഴിച്ച് വീട്ടിലെത്തിയ സുനിലിന് ഭക്ഷണം നല്‍കാന്‍ അമ്മ തയ്യാറായില്ല. ഇതോടെ അയല്‍പ്പക്കത്തെ വീട്ടില്‍ ഭക്ഷണം തേടിച്ചെന്നെങ്കിലും അവിടെ നിന്നും കഴിക്കാന്‍ കിട്ടിയില്ല. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്ന ഇയാള്‍ അമ്മയുമായി വഴക്കിലേര്‍പെടുകയും മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ശരീരം മുറിച്ച് ഹൃദയം പിഴുതെടുത്ത് പാത്രത്തിലാക്കി കുരുമുളകും ചമ്മന്തിയും ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ചെത്തിയതിന് ഭക്ഷണം നല്‍കിയില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി ഹൃദയം കറികൂട്ടി കഴിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, National, Murder, Crime, Drunken son kills mother and allegedly eats her heart with chutney and pepper

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia