മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു
Feb 17, 2013, 21:59 IST
സൂറത്ത്കല്ലില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു മരണപ്പെട്ട യോഗീഷും, ജയപ്രകാശും. ജയപ്രകാശായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. യോഗീഷിനെ പെട്രോള്‍ പമ്പിനടുത്ത് ഇറക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ വീണ ഇവര്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.
ബൈക്കില്‍ ഇടിച്ച എം.എച്ച്. 04 ഡി.ഡബ്ല്യൂ 1237 നമ്പര്‍ ഷെവര്‍ലെറ്റ് കാറില്‍ രണ്ട് യുവ ഡോക്ടര്‍മാരും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. കാറോടിച്ച ഡോക്ടര്‍ മദ്യ ലഹരിയിലായിരുന്നെന്നും അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മൂഡ്‌ഷെഡിലെ ചന്ദ്രഹാസ്-സുനിത ദമ്പതികളുടെ മകനാണ് യോഗീഷ്. ജയപ്രകാശ് കല്ലട്ക്ക വീരകമ്പയിലെ സോമപ്പ നായിക്-നീലാമ്പ ദമ്പതികളുടെ മകനാണ്.
Keywords : Mangalore, Accident, Kerala, Car, Bike, Job, Doctor, Petrol Pump, Death, Drunk, Police, Case, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, Drunken driving by doctor - two killed.