Presidential Election Result | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ലോക്സഭ, രാജ്യസഭാ എംപിമാരുടെ 72.19% വോടുകളും നേടി ദ്രൗപതി മുര്‍മു ബഹുദൂരം മുമ്പില്‍
Jul 21, 2022, 16:29 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോടെണ്ണല്‍ ഫലം പുറത്തുവന്നപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെക്കാള്‍ ഗണ്യമായ ലീഡ് നേടി. ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോടുകള്‍ എണ്ണിയപ്പോള്‍ മുര്‍മു 540 വോടുകള്‍ നേടി. പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 വോടുകള്‍ ലഭിച്ചു. 15 വോടുകള്‍ അസാധുവായി. ആകെ എംപിമാരുടെ മുര്‍മു 72.19% വോടുകളും മുര്‍മുവിന് നേടാനായി. ഇനി സംസ്ഥാന നിയമസഭകളിലെ ഫലമാണ് പുറത്തുവരാണുള്ളത്.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും പാളയത്തിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ മുര്‍മുവിന് തന്നെയായിരിക്കും വിജയിക്കുക. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയും ഗോത്രവര്‍ഗ സമുദായത്തിലെ ആദ്യത്തെ വ്യക്തിയുമായി അവര്‍ മാറും.
മുര്‍മുവിന്റെ ജന്മനാടായ ഒഡീഷയിലെ റായ്രംഗ്പൂരിലെ നിവാസികള്‍ ഇതിനകം തന്നെ ആഘോഷത്തിലാണ്. 20,000 മധുരപലഹാരങ്ങളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫലം പുറത്തുവന്നതിന് ശേഷം ആദിവാസി നൃത്തവും വിജയഘോഷയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Keywords: News, National, Top-Headlines, President-Election, President, India, Election, Droupadi Murmu, Presidential Election Result 2022, Droupadi Murmu Ahead By Huge Margin In Presidential Election After Round 1.
< !- START disable copy paste -->