Stock Market | ഒരൊറ്റ ദിനത്തില്‍ 95 ശതമാനത്തിലധികം പ്രീമിയം; ഓഹരി വിപണിയില്‍ ബംപര്‍ അരങ്ങേറ്റം കുറിച്ച് ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ്
Dec 23, 2022, 19:16 IST
മുംബൈ: (www.kasargodvartha.com) ഓഹരി വിപണിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ്. ഐപിഒ വിലയായ 54 രൂപയേക്കാള്‍ 90 ശതമാനം നേട്ടത്തില്‍ 102 രൂപയ്ക്കാണ് ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. ഒരു ഘട്ടത്തില്‍ 96.90 രൂപയിലേക്ക് താഴ്ന്നെങ്കിലും 98.33 ശതമാനം ഉയര്‍ന്ന് 107.10 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. ഐപിഒയോട് നിക്ഷേപകര്‍ അനുകൂലമായി പ്രതികരിച്ചു. 52 രൂപ വീതമുള്ള 2,000 ഓഹരികളുടെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സ്ഥാപനം 33.97 കോടി രൂപ നേടി. 2017-ല്‍ സ്ഥാപിതമായ ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സിന്റെ ആസ്ഥാനം മഹാരാഷ്ട്രയിലെ പൂനെയിലാണ്. മള്‍ട്ടി-സെന്‍സര്‍ ഡ്രോണ്‍ സര്‍വേകള്‍, ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള പരിശീലനം, പ്രത്യേക ജിഐഎസ് പരിശീലനം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്.
2022 മാര്‍ച്ച് മുതല്‍ കമ്പനി 180 ഡ്രോണ്‍ പൈലറ്റുമാരെ പരിശീലിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ചോടെ 12 പുതിയ പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 358.73 ലക്ഷം വരുമാനവും 40.65 ലക്ഷം അറ്റാദായവും രേഖപ്പെടുത്തി. ഓരോ വര്‍ഷവും 25,000 ഡ്രോണ്‍ പൈലറ്റുമാരെ പരിശീലിപ്പിച്ച് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 300% വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പ്രതീക് ശ്രീവാസ്തവ പറയുന്നു.

Keywords: Latest-News, National, Top-Headlines, Mumbai, Stock-Market, Business, Cash, Droneacharya Aerial Innovations IPO lists at 90% premium; details of bumper debut here.
< !- START disable copy paste -->