വന്‍ സ്വര്‍ണ വേട്ട; 13.2 കിലോ സ്വര്‍ണവുമായി സിംഗപ്പൂരില്‍ നിന്നും എത്തിയ 6 പേര്‍ വിമാനത്താവളത്തില്‍ പിടിയില്‍
May 31, 2017, 10:27 IST
ചെന്നൈ: (www.kasargodvartha.com 31.05.2017) 13.2 കിലോ സ്വര്‍ണവുമായി സിംഗപ്പൂരില്‍ നിന്നും എത്തിയ ആറ് പേര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ചെന്നൈ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലാണ് വന്‍ സ്വര്‍ണവേട്ട നടന്നത്. അടുത്തകാലത്തായി നടന്ന വലിയ സ്വര്‍ണവേട്ടയാണിതെന്ന് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു.
3.86 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് പേര്‍ തിരുച്ചിറപ്പള്ളിയിലും മൂന്ന് പേര്‍ ചെന്നൈയിലുമാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. തിരുച്ചി എയര്‍പോര്‍ട്ടില്‍ ഏഴ് കിലോയോളം വരുന്ന സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. ഇതിന് രണ്ട് കോടിയിലേറെ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Chennai, Airport, news, gold, Held, National, seized, custody, Remand, arrest, Top-Headlines, DRI seizes 13.2 kg gold worth Rs 3.86 crore; 6 held.