ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍
Apr 26, 2015, 21:45 IST
കാഠ്മണ്ഠു: (www.kasargodvartha.com 26/04/2015) നേപ്പാളില്‍ റെഡ് ക്രോസിന്റെ ക്യാമ്പില്‍ കഴിയുകയാണ് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും. റെഡ് ക്രോസ് ക്യാമ്പില്‍ നിന്നും ഇര്‍ഷാദും സംഘവും സുരക്ഷിതരാണെന്ന് കേരള ഹൗസില്‍ വിളിച്ചറിയിച്ചതായി ഓഫീസ് വൃത്തങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഞായറാഴ്ച ടേക്ക് ഓഫ് കഴിഞ്ഞതിനാല്‍ തിങ്കളാഴ്ചയായിരിക്കും ഇവരെ ഡല്‍ഹിയിലെത്തിക്കുക.
ഇര്‍ഷാദിനൊപ്പമുണ്ടായിരുന്ന ഡോ. ദീപക് തോമസ്, ഡോ. അബിന്‍ സൂരി എന്നിവരും സുരക്ഷിതരാണെന്ന് കോഴിക്കോട് ജില്ലാ കലക്ടറും റെഡ്‌ക്രോസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് ചെറിയ പരിക്ക് പറ്റിയെന്നതല്ലാതെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടിട്ടില്ല. അതേസമയം നേപ്പാളില്‍ കാണാതായ കാസര്‌കോട്ടെ അസ്ഹറും സംഘവും സുരക്ഷിതരാണെന്നും അവര്‍ തങ്ങിയ സ്ഥലത്ത് ഭൂകമ്പം കാര്യമായി ബാധിച്ചിട്ടില്ലെന്നുമാണ് ഒടുവില്‍ കിട്ടിയ വിവരമെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
ദുബൈയിൽ നിന്ന് വിനോദ യാത്ര പോയ സംഘത്തിൽ അസ്ഹര്‍ അലിയുടെ കൂടെ തന്‍വീര്‍ റാവുത്തര്‍ (25), ഹാദില്‍ ഹനീഫ് (25), മസ്ഹര്‍ മൊയ്തീന്‍ (25), നിഹാദ് മൊയ്‌നുദ്ദീന്‍ ഖാന്‍ (25), സുനില്‍ ചന്ദ്ര സെന്‍ ഗാന്ധി (26) എന്നിവരും ഉണ്ടായിരുന്നു.
ഇര്‍ഷാദിനൊപ്പമുണ്ടായിരുന്ന ഡോ. ദീപക് തോമസ്, ഡോ. അബിന്‍ സൂരി എന്നിവരും സുരക്ഷിതരാണെന്ന് കോഴിക്കോട് ജില്ലാ കലക്ടറും റെഡ്‌ക്രോസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് ചെറിയ പരിക്ക് പറ്റിയെന്നതല്ലാതെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടിട്ടില്ല. അതേസമയം നേപ്പാളില്‍ കാണാതായ കാസര്‌കോട്ടെ അസ്ഹറും സംഘവും സുരക്ഷിതരാണെന്നും അവര്‍ തങ്ങിയ സ്ഥലത്ത് ഭൂകമ്പം കാര്യമായി ബാധിച്ചിട്ടില്ലെന്നുമാണ് ഒടുവില്‍ കിട്ടിയ വിവരമെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
(UPDATED)
Related News:
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി
നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി
Keywords : Missing, Kasaragod, Kerala, National, Phone-call, Dr. Irshad.