city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് ഡി പി സി സി അധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവച്ചു; പ്രചാരണത്തിനായി ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടും എത്തിയില്ലെന്ന് പി സി ചാക്കോ

ന്യൂഡല്‍ഹി: (www.kasargodvartha.com 27.04.2017) ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ഡി പി സി സി അധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവച്ചു. ഡല്‍ഹിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയും രാജി സന്നദ്ധത അറിയിച്ച് ഹൈക്കമാന്‍ഡിനു കത്ത് നല്‍കിയിടുണ്ട്. ഇരുവരുടെയും രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം വ്യക്തമാക്കിയിട്ടില്ല.

100 സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് അജയ് മാക്കന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതോടെ നില മാറുകയും രാജിവയ്ക്കുകയാണെന്ന് അജയ് മാക്കന്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നും പാര്‍ട്ടി അംഗമായി പ്രവര്‍ത്തിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെ ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് ഡി പി സി സി അധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവച്ചു; പ്രചാരണത്തിനായി ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടും എത്തിയില്ലെന്ന് പി സി ചാക്കോ

അതേസമയം കോണ്‍ഗ്രസ് കുറച്ചുകൂടി വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തണമായിരുന്നു എന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രചാരണത്തിനായി ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടും എത്തിയില്ലെന്ന് പി സി ചാക്കോ മറുപടി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: DPCC President Ajay Maken Resigns from post
Keywords: New Delhi, Election, Congress, Political party, Resigned, DPCC, Result, Decision. Seats, Member, Former Chief Minister, Sheela Deekshit, P C Chacko.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia