city-gold-ad-for-blogger

Ayushman Card | ലക്ഷങ്ങളുടെ വരെ സൗജന്യ ചികിത്സ; ആയുഷ്‌മാൻ കാർഡ് ഇപ്പോൾ വീട്ടിൽ ഇരുന്നു തന്നെ ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡെൽഹി: (KasargodVartha) പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. പദ്ധതി പ്രകാരം, അർഹരായവർക്ക് ആയുഷ്മാൻ കാർഡ് ലഭിക്കുന്നു. ഇതിലൂടെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഇപ്പോൾ ആയുഷ്മാൻ കാർഡിന് അപേക്ഷിച്ചതിന് ശേഷം നിങ്ങൾക്ക് വീട്ടിൽ ഇരുന്നു തന്നെ കാർഡ് ഡൗൺലോഡ് ചെയ്യാനാവും.

Ayushman Card | ലക്ഷങ്ങളുടെ വരെ സൗജന്യ ചികിത്സ; ആയുഷ്‌മാൻ കാർഡ് ഇപ്പോൾ വീട്ടിൽ ഇരുന്നു തന്നെ ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്ര മാത്രം

എന്താണ് ചെയ്യേണ്ടത്?

• ഔദ്യോഗിക വെബ്‌സൈറ്റ് https://pmjay(dot)gov(dot)in/ സന്ദർശിക്കുക

• ഹോംപേജിൽ, മുകളിലെ മെനുവിലെ 'ആം ഐ എലിജിബിൾ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ആയുഷ്മാൻ ഭാരത് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ നൽകുക.

• ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ, അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒ ടി പി (OTP) ലഭിക്കും. അത് നൽകുക.

• തുടർന്ന് ആയുഷ്മാൻ ഭാരത് കാർഡ് ഡൗൺലോഡ് ചെയ്യാൻ പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.

• സ്ക്രീനിൽ നൽകിയിരിക്കുന്ന 'ഡൗൺലോഡ് കാർഡ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ആയുഷ്മാൻ ഭാരത് കാർഡ് പിഡിഎഫ് (PDF) ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.

• ഭാവിയിലെ ഉപയോഗത്തിനായി, കാർഡിന്റെ പ്രിന്റൗട്ട് എടുക്കുക. നിങ്ങൾ വൈദ്യചികിത്സയ്ക്കായി എവിടെ പോയാലും കാർഡ് ഒപ്പം കരുതുക.

Keywords: News, National, New Delhi, Ayushman, Health, Lifestyle, Treatment, Card, Central Govt. Project, Download Ayushman cards from Online now.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia