മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കേണ്ടതില്ല; നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി
Jul 23, 2017, 19:22 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 23.07.2017) മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍. നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ മുതല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സോക്‌സും കുട്ടികള്‍ ധരിക്കണമെന്നത് നിര്‍ബന്ധമാണ്.
മഴക്കാലത്ത് ഈ ഉത്തരവ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മഴക്കാലത്ത് ഒരു കാരണാവശാലും കുട്ടികളോട് ഷൂസും സോക്‌സും ധരിക്കാന്‍ ഓര്‍ഡറിടരുതെന്ന് എല്ലാ വിദ്യാഭ്യാസ ഉപ ജില്ലാ ഡയറക്ടര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദേശം സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, school, Students, Rain, Child, Top-Headlines, news, Don’t force students to wear shoes and socks in rainy season: child rights commission