LPG Price Hiked | 2 മാസത്തിനിടയില്‍ 3-ാമത്തെ വര്‍ധനവ്: പാചകവാതക വില വീണ്ടും ഉയര്‍ന്നു; ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപ കൂട്ടി
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിലക്കയറ്റത്തിനിടെ സാധാരണക്കാരനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി അടുത്ത പ്രതിരോധം. രാജ്യത്ത് വീട്ടാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ പാചകവാതക സിലിന്‍ഡറിന് 1,060.50 രൂപ ആയി. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഗാര്‍ഹിക സിലിന്‍ഡറിന് വില കൂട്ടുന്നത്. നേരത്തെ ഇത് 956.05 രൂപയായിരുന്നു.
കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വര്‍ധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിന്‍ഡറിന് 240 രൂപയിലധികമാണ് വില വര്‍ധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വര്‍ധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 1000 കടന്നിരുന്നു.
അതേസമയം, വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിന്‍ഡറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിന്‍ഡറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
Keywords: news,National,India,New Delhi,Price,Gas,Gas cylinder,Business,Top-Headlines, Domestic LPG price hiked; 50 rupees increased per cylinder