city-gold-ad-for-blogger

Domestic Flights | ആഭ്യന്തര വിമാനങ്ങളുടെ ടികറ്റ് നിരക്കിനുള്ള പരിധി കേന്ദ്ര സര്‍കാര്‍ ബുധനാഴ്ച മുതല്‍ നീക്കും; യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമോ?

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഉത്സവ സീസണുകള്‍ക്കിടയിലുള്ള യാത്രാ പദ്ധതികളും അല്‍പം വെല്ലുവിളി നിറഞ്ഞതാണ്. അതിനിടെ ബുധനാഴ്ച (ഓഗസ്റ്റ് 31) മുതല്‍ ആഭ്യന്തര വിമാന നിരക്കിന്റെ പരിധി കേന്ദ്ര സര്‍കാര്‍ നീക്കം ചെയ്യും. ഇതോടെ വിമാന കംപനികള്‍ക്ക് ഇഷ്ടം പോലെ ടികറ്റ് നിരക്ക് ഈടാക്കാം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിമാന കംപനികളുടെ യാത്രാനിരക്ക് സര്‍കാര്‍ നിയന്ത്രണത്തിലായിരുന്നു.
                
Domestic Flights | ആഭ്യന്തര വിമാനങ്ങളുടെ ടികറ്റ് നിരക്കിനുള്ള പരിധി കേന്ദ്ര സര്‍കാര്‍ ബുധനാഴ്ച മുതല്‍ നീക്കും; യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമോ?

ലോക് ഡൗണിന് ശേഷം 2020 മെയ് 25 ന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് ആഭ്യന്തര വിമാന നിരക്കുകളില്‍ മന്ത്രാലയം താഴ്ന്നതും ഉയര്‍ന്നതുമായ പരിധികള്‍ ഏര്‍പെടുത്തിയിരുന്നു. ഇത് പ്രകാരം, 40 മിനിറ്റില്‍ താഴെ യാത്രാ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാനങ്ങള്‍ക്ക് 2,900 രൂപയില്‍ താഴെയും (ജിഎസ്ടി ഒഴികെ) 8,800 രൂപയില്‍ കൂടുതലും (ജിഎസ്ടി ഒഴികെ) കംപനികള്‍ക്ക് ഈടാക്കാന്‍ കഴിയുമായിരുന്നില്ല.

വിലകുറഞ്ഞ വിമാനങ്ങള്‍?

ബുധനാഴ്ച മുതല്‍ വിമാന കംപനികള്‍ക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന നിരക്കില്‍ ഇളവ് നല്‍കാനാകും. അതിനാല്‍, വിമാന ടികറ്റുകള്‍ ഉടന്‍ വിലകുറഞ്ഞേക്കാം. എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (ATF) ദൈനംദിന ഡിമാന്‍ഡും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന നിരക്ക് പരിധി നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ടികറ്റ് നിരക്കില്‍ ഇളവ് നല്‍കാനും എയര്‍ലൈന്‍ കംപനികള്‍ക്ക് അനുമതിയുണ്ട്. ഇതിലൂടെ സീസണ്‍ സമയത്തും ടികറ്റ് നിരക്ക് കുറയ്ക്കാനാവും. എന്നിരുന്നാലും, വിമാന കംപനി നിരക്ക് എത്രമാത്രം മാറ്റം വരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

Keywords:  Latest-News, National, Top-Headlines, Government, India, Travel, Passenger, Flight, Air-Ticket, Government of India, Domestic Flights, Domestic Flights: No Caps On Airfares From Tomorrow. Will It Benefit Regular Air Passengers?.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia