കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ സമരം; യുവാവ് ചികിത്സകിട്ടാതെ മരിച്ചു
Nov 17, 2017, 10:39 IST
ബംഗളൂരു: (www.kasargodvartha.com 17.11.2017) കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സകിട്ടാതെ യുവാവ് മരിച്ചു. ധര്‍വാഡ് ജില്ലയിലാണ് യുവാവ് ചികിത്സ കിട്ടാതെ മരിച്ചത്. കര്‍ണാടകയിലെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാവിലെയാണ് സമരം ആരംഭിച്ചത്. വൈകുന്നേരത്തോടെ സമരം പിന്‍വലിക്കുകയും ചെയ്തു. ബല്‍ഗാവിയില്‍ സമരം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവിലെ മാത്രം 22,000 ഡോക്ടര്‍മാരാണ് പണിമുടക്കി സമരം ചെയ്തത്. കര്‍ണാടക പ്രൈവറ്റ് മെഡിക്കര്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യുന്നതിനെതിരെയായിരുന്നു സമരം. ഭേദഗതി ബില്ലില്‍ നിര്‍ദേശിക്കുന്ന നാലു തര്‍ക്ക വിഷയങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. സുപ്രീം കോടതി മുന്‍ ജഡ്ജ് വിക്രംജിത് സെന്നിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു ഭേദഗതി. ചികിത്സാ ചെലവ് നിയന്ത്രണം അടക്കം സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ നീക്കമാണ് ഡോക്ടര്‍മാരെ സമരത്തിലേക്കു നയിച്ചത്.
ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതോടെ സ്‌കൂള്‍ ബസിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിക്കും ചികിത്സ നിഷേധിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുമാണ് സമരം നിര്‍ത്തിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Doctors, Death, Strike, High-Court, Treatment, Banglore, Doctors Strike; No treatment for Youth, died.