വയറുവേദനയ്ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പുമായി മരുന്ന് കടയിലെത്തിയ യുവതി ഞെട്ടി; നല്‍കിയത് ഗര്‍ഭനിരോധന ഉറ
Jul 28, 2019, 20:27 IST
റാഞ്ചി (ജാര്‍ഖണ്ഡ്): (www.kasargodvartha.com 28.07.2019) വയറുവേദനയ്ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പുമായി മരുന്ന് കടയിലെത്തിയ യുവതി ഞെട്ടി. ഗര്‍ഭനിരോധന ഉറയാണ് മരുന്ന് കടക്കാരന്‍ നല്‍കിയത്. ഇതോടെ പരാതിയുമായി യുവതി രംഗത്തെത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അഷ്‌റഫ് ബാദറിനെതിരെയാണ് ക്ലാസ് ഫോര്‍ ജീവനക്കാരിയായ യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കിയ ചീട്ടുമായി മരുന്ന് കടയിലെത്തിയപ്പോഴാണ് ഡോക്ടര്‍ മരുന്നായി കുറിച്ചത് ഗര്‍ഭനിരോധന ഉറയാണെന്ന് വ്യക്തമായതെന്ന് യുവതി പറയുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ സംഘം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഇയാള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.
കരാര്‍ അടിസ്ഥാനത്തിലാണ് അഷ്‌റഫ് ബാദര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, National, Doctor faces probe for prescribing condoms for stomach pain
< !- START disable copy paste -->
Keywords: News, Top-Headlines, National, Doctor faces probe for prescribing condoms for stomach pain
< !- START disable copy paste -->