city-gold-ad-for-blogger

EPFO Cyber Alert | പിഎഫ് അകൗണ്ട് ഉടമകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) എംപ്ലോയീസ് പ്രൊവിഡന്റ് ഫന്‍ഡ് ഓര്‍ഗനൈസേഷനില്‍ (EPFO) യില്‍ പണമടക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഇപിഎഫ്ഒ ??അതിന്റെ അകൗണ്ട് ഉടമകള്‍ക്ക് കാലാകാലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ നല്‍കാറുണ്ട്. സൈബര്‍ തട്ടിപ്പിനെക്കുറിച്ച് ഇപിഎഫ്ഒ ??മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
             
EPFO Cyber Alert | പിഎഫ് അകൗണ്ട് ഉടമകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം

പിഎഫ് അകൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി സൈബര്‍ കുറ്റവാളികള്‍ പണം കവരുന്ന നിരവധി കേസുകള്‍ കുറച്ചു കാലമായി പുറത്തുവരുന്നു. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് അകൗണ്ട് ഉടമകളെ സുരക്ഷിതമാക്കാന്‍ ഇപിഎഫ്ഒ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

1. കോളുകള്‍, സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ സഹായത്തോടെ അകൗണ്ട് ഉടമകളെ ഇപിഎഫ്ഒ ബന്ധപ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപിഎഫ്ഒയുടെ പേരില്‍ നിങ്ങളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്താല്‍ അത് തട്ടിപ്പാണെന്ന് ഓര്‍മിക്കുക.

2. ഇത്തരം കോളുകളില്‍ ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, യുഎഎന്‍ നമ്പര്‍ തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. കൂടാതെ നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും പങ്കിടരുത്. മറിച്ചായാല്‍ നിങ്ങള്‍ തട്ടിപ്പിന് ഇരയാകുകയും അകൗണ്ടില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്യാം.

3. ഇപിഎഫ്ഒയുടെ പേരില്‍ ആരെങ്കിലും കോളോ സന്ദേശമോ ചെയ്യുകയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിയുകയോ ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കാം.

Keywords: News, National, Top-Headlines, ALERT, Cyber-Attack, Crime, Fraud, Social-Media, Police, PF Account, EPFO Cyber Alert, Do You Have PF Account? Read This Alert.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia