city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Diwali | രംഗോലിക്കും മണ്‍വിളക്കുകള്‍ക്കും ദീപാവലിയില്‍ എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യം? അറിയാം ഇക്കാര്യങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത്തവണത്തെ ദീപാവലി ഒക്ടോബര്‍ 24നാണ്. അഞ്ച് ദിവസത്തെ ഈ ഉത്സവത്തില്‍ രാവിലെയും വൈകുന്നേരവും കളം വരയ്ക്കുകയും (Rangoli) വിളക്ക് കത്തിക്കുകയും ചെയ്യുന്നുണ്ട്. ദീപാവലി ദിനത്തില്‍ മണ്‍വിളക്കുകള്‍ കത്തിക്കുന്നത് വളരെ പ്രധാനമാണ്. ലങ്ക കീഴടക്കി സീതയോടൊപ്പം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ നഗരം മുഴുവന്‍ ദീപങ്ങളാല്‍ പ്രകാശിച്ചുവെന്നാണ് വിശ്വാസം. പണ്ടു മുതലേ മംഗള കര്‍മ്മങ്ങള്‍ക്ക് മുമ്പ് വിളക്ക് കൊളുത്തുന്ന ആചാരം നിലവിലുണ്ട്.
             
Diwali | രംഗോലിക്കും മണ്‍വിളക്കുകള്‍ക്കും ദീപാവലിയില്‍ എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യം? അറിയാം ഇക്കാര്യങ്ങള്‍

രംഗോലിയുടെ പ്രാധാന്യം:

കളം വരയ്ക്കുന്ന സമ്പ്രദായം വര്‍ഷങ്ങളായി തുടരുന്നു. മാവ്, അരിപ്പൊടി തുടങ്ങി ഇപ്പോള്‍ പല നിറങ്ങളില്‍ രംഗോലി ഒരുക്കുന്നു. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ വ്യത്യസ്ത തരം നിറങ്ങള്‍ ഉപയോഗിച്ചാണ് രംഗോലി വരയ്ക്കുന്നത്. രംഗോലി ഉത്സാഹത്തെ പ്രതീകപ്പെടുത്തുകയും പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും ഉത്സാഹവും പ്രവഹിക്കുന്നിടത്ത് ലക്ഷ്മി ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം.

എന്തുകൊണ്ടാണ് വിളക്ക് തെളിയിക്കുന്നത്?

ദീപാവലി ദിനത്തില്‍ മണ്‍വിളക്കുകള്‍ കത്തിക്കുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. വീടിനും പരിസരത്തും പോസിറ്റീവ് ഊര്‍ജം പകരുന്ന അഞ്ച് ഘടകങ്ങള്‍ ചേര്‍ന്നതാണ് മണ്‍വിളക്ക്.
ഋഗ്വേദമനുസരിച്ച്, ദേവന്മാരുടെ പ്രകാശം വിളക്കില്‍ നിലനില്‍ക്കുന്നു. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ എല്ലാ വീട്ടിലും ആരാധിക്കുന്നു, അതിനാല്‍ ഈ ദിവസം വീടിന്റെ ഒരു കോണിലും ഇരുട്ടുണ്ടാവരുത്, കാരണം സമ്പത്തിന്റെ ദേവത വീട്ടില്‍ പ്രകാശമുള്ളിടത്ത് മാത്രമേ ഇരിക്കുകയുള്ളൂവെന്നാണ് പറയുന്നത്. പലരും ദീപാവലി രാത്രി മുഴുവന്‍ വിളക്ക് കത്തിച്ചു വയ്ക്കുന്നു.

Keywords:  Latest-News, National, Top-Headlines, Diwali, Celebration, Festival, Religion, New Delhi, India, Diya, Rangoli, Diwali: Diya and Rangoli Importance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia