Train Engine | ശിവമൊഗ്ഗയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു
ബെംഗ്‌ളൂറു: (www.kvartha.com) ശിവമൊഗ്ഗയ്ക്ക് സമീപം ബിദാരെയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. തലഗുപ്പ-ബെംഗ്‌ളൂറു ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്.
ശിവമോഗ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ എന്‍ജിന്‍ ബോഗികളില്‍ നിന്ന് വേര്‍പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ അല്‍പസമയത്തേക്ക് പരിഭ്രാന്തരായി.
എന്‍ജിനും ബോഗിയും തമ്മില്‍ ഘടിപ്പിക്കുന്ന ക്ലിപിങ് അയഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം. റെയില്‍വേ ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ച് ട്രെയിന്‍ ബെംഗ്‌ളൂറിലേക്ക് യാത്ര തുടര്‍ന്നു.
Keywords: News, National, Train, Engine, Detaches, Bogies, Disaster averted as train engine detaches from bogies.