city-gold-ad-for-blogger

തുടർച്ചയായ വിമാനം റദ്ദാക്കലും വൈകലും കാരണം സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നൽകി; 7 ദിവസത്തിനകം മറുപടി നൽകാൻ നിർദേശം

DGCA issues notice to SpiceJet over continuous flight cancellations and delays; airline given 7 days to reply as market share falls to 0.6%
Photo Credit: X/ SpiceJet

● നവംബർ 19-ലെ കണക്കുകൾ പ്രകാരം 25 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്
● കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്പൈസ് ജെറ്റ് 50 ശതമാനത്തിലധികം വിമാനങ്ങളും റദ്ദാക്കുന്നതായി വിവരം
● പിഴത്തുകയും നിർബന്ധിത ഇൻഷുറൻസ് പുതുക്കലും അടയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ
● ജനുവരിയിൽ നാല് ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം ഒക്ടോബറിൽ 0.6 ശതമാനത്തിലേക്ക് ഇടിഞ്ഞു

ന്യൂഡൽഹി: (KasargodVartha) സർവീസിൽ തുടർച്ചയായി വീഴ്ച വരുത്തിയ സ്പൈസ് ജെറ്റിന് വ്യോമയാന ഡയറക്ടറേറ്റിൻ്റെ നോട്ടീസ്. തുടർച്ചയായ വിമാനം റദ്ദാക്കൽ, വൈകൽ എന്നിവ കാരണം സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഭൂരിഭാഗം വിമാനങ്ങളും കൃത്യമായി സർവീസ് നടത്തുകയോ അംഗീകൃത സമയക്രമം പാലിക്കുകയോ ചെയ്യുന്നില്ല. അതിനിടെ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ 5,500 കോടി രൂപ സമാഹരിക്കാൻ സ്പൈസ് ജെറ്റ് നീക്കം നടത്തുകയാണ്.

കൃത്യസമയത്ത് പറക്കുന്നത് 25 ശതമാനം മാത്രം

നവംബർ 19-ലെ കണക്കുകൾ പ്രകാരം സ്പൈസ് ജെറ്റിൻ്റെ 25 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്. ഭൂരിഭാഗം വിമാനങ്ങളും സർവീസ് നടത്താനാകാതെ നിലത്തിറക്കിയിരിക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി നിലവിൽ കടന്നുപോകുന്നത്. പിഴത്തുകയും നിർബന്ധിത ഇൻഷുറൻസ് പുതുക്കലും ഉൾപ്പെടെ അടയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വ്യോമയാന ചട്ടങ്ങളുടെ തുടർച്ചയായ ലംഘനം, അടിക്കടിയുള്ള വിമാന സർവീസ് തടസ്സങ്ങൾ, കുടിശ്ശികകളും പിഴകളും എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളുടെ സമയകൃത്യത 80 ശതമാനത്തിന് മുകളിലായിരിക്കുമ്പോൾ സ്പൈസ് ജെറ്റിൻ്റേത് 25 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്പൈസ് ജെറ്റ് തങ്ങളുടെ 50 ശതമാനത്തിലധികം വിമാനങ്ങളും റദ്ദാക്കുന്നുണ്ടെന്നാണ് പ്രമുഖ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

വിപണി വിഹിതം 0.6 ശതമാനത്തിലേക്ക് ഇടിഞ്ഞു

2019-ൽ ഏകദേശം 15 ശതമാനം ആഭ്യന്തര വിപണി വിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു സ്പൈസ് ജെറ്റ്. കോവിഡ് മഹാമാരിക്ക് ശേഷമാണ് കമ്പനിയിൽ പ്രതിസന്ധി രൂക്ഷമായത്. ഈ ജനുവരിയിൽ ഏകദേശം നാല് ശതമാനമായിരുന്ന എയർലൈനിൻ്റെ ആഭ്യന്തര വിപണി വിഹിതം ഒക്ടോബറിൽ 0.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. നവംബറിലും പ്രതിസന്ധി തുടരുകയാണ്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏകദേശം 5,500 കോടി രൂപ സമാഹരിക്കാൻ സ്പൈസ് ജെറ്റ് മാനേജ്‌മെൻ്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു വിമാനക്കമ്പനി പ്രതിസന്ധിയിലാകുമ്പോൾ ആ സെക്ടറിൽ പോകുന്ന മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കൂട്ടുന്നത് യാത്രക്കാർക്ക് ഭാരമാകുന്നുണ്ട്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: DGCA issues notice to SpiceJet over continuous flight cancellations and delays, giving seven days to reply as the airline's market share drops to 0.6%.

#SpiceJet #DGCA #AviationNews #FlightCancellation #BusinessNewsMalayalam #IndianAviation #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Rashid M
Rashid M

5569 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia