Sounds | കാസർകോട്ടടക്കം ഭൂമിക്കടിയിൽ നിന്നുണ്ടായ മുഴക്കത്തിന് കാരണം ഭൗമാന്തർഭാഗത്തെ ചലനങ്ങളെന്ന് അധികൃതർ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിപ്പ്
Jul 9, 2023, 18:33 IST
കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് കാസർകോട്ട് അടക്കം വിവിധ ജില്ലകളിൽ അടുത്തിടെ ഭൂമിക്കടിയിൽ നിന്നുണ്ടായ മുഴക്കം ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്ട് തളങ്കരയിലും കോട്ടയം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപോർട് ചെയ്തിരുന്നു.
ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളമാണെന്നും അധികൃതർ വിശദീകരിച്ചു.
ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപോർട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡെൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു.
Keywords: Thalangara, News, Geology, Meteorological Department, Earth, Sound, Ground, Kerala, Science, Department officials about strange sounds from earth.