നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം; കാസര്‍കോട് സ്വദേശികള്‍ക്കു പിന്നാലെ 3 ഗോവ സ്വദേശികളും അറസ്റ്റില്‍
Jan 13, 2020, 18:29 IST
പനജി: (www.kasargodvartha.com 13.01.2020) ഒന്നര കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ച് കാസര്‍കോട് സ്വദേശികള്‍ ഗോവയില്‍ അറസ്റ്റിലായതിനുപിന്നാലെ മൂന്ന് ഗോവ സ്വദേശികളെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. ഗോവയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന മെല്‍വിന്‍ ലോബോ (39), ലേബര്‍ കോണ്‍ട്രാക്ടറായ സന്‍ജയ് ഖണ്ഡേ പാര്‍ക്കാര്‍ (38), കാര്‍ റെന്റല്‍ ബിസിനസ് നടത്തുന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ആലംപാടി അകരപ്പള്ളം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (44), അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ബി സലീം (33), ചെങ്കള സിറ്റിസണ്‍ നഗറിലെ റസാഖ് (45), മുട്ടത്തൊട്ടി ആലംപാടി ഏര്‍മാളം ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖ് (24), അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡ് ബാരിക്കാട് വീട്ടില്‍ ബി യൂസഫ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം നിരോധിച്ച 1000 രൂപാ നോട്ടുകളുമായി പിടിയിലായത്. സംഘം സഞ്ചരിച്ച കെ എല്‍ 14 യു 3330 നമ്പര്‍ സ്വഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
കേരളത്തില്‍നിന്ന് കാറില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ ഗോവന്‍ മാര്‍ക്കറ്റില്‍ വിനിമയംചെയ്യാന്‍ ഏജന്റുമാരെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും പദ്ധതി വിജയിക്കാഞ്ഞതിനാല്‍ നോട്ടുകള്‍ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുപോകവേയാണ് ഗോവ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വെച്ച് സംഘം പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഗോവ പോലീസ് കേരളത്തിലെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, National, Demonetised currency seized case; 3 more arrested
< !- START disable copy paste -->