city-gold-ad-for-blogger

ഡെല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ 21 കാരിയെ തൊഴിലുടമയടക്കം 3 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടിയുടെ മൊഴി

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.01.2022) ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമയടക്കം മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡെല്‍ഹിക്ക് പുറത്തുള്ള ജിമിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 

പീഡിപ്പിച്ചവരില്‍ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാന്‍ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. 

വ്യാഴാഴ്ച രാവിലെ ബുധ് വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്. വിഷയം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഡെല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ 21 കാരിയെ തൊഴിലുടമയടക്കം 3 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടിയുടെ മൊഴി


ജിമിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമ സുഹൃത്തിന്റെ ജിമില്‍ ചില ജോലികളുണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചതെന്നും അവിടെ എത്തിയപ്പോള്‍ കുറ്റകൃത്യം ചെയ്തവര്‍ നേരത്തെ തന്നെ എത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. 

സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിട്ടാണ് ആക്രമണം നടത്തിയതെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഇവര്‍ പീഡനം തുടരുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി വിശദമാക്കുന്നത്. 

പെണ്‍കുട്ടിയുടെ പരാതിയ്ക്ക് പിന്നാലെ കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, India, New Delhi, Top-Headlines, Assault, Molestation, Complaint, Police, Case, Woman, Crime, Delhi: Woman assaulted, molested by three people including her employer at gym

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia