Monkeypox | കേരളത്തിന് പുറമെ ഡെൽഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു
Jul 24, 2022, 13:46 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഡെൽഹിയിലും ഒരാൾക് വാനരവസൂരി സ്ഥിരീകരിച്ചു . മൗലാന അബ്ദുൽ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്. ഇൻഡ്യയിൽ ഇതുവരെ വാനരവസൂരി ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു.
കേരളത്തിൽ വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾകാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപോർട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും.
Keywords: Delhi Reports 1st Monkeypox Case, National,news,Top-Headlines, Newdelhi, Treatment, Kerala, Health, Report, ALERT, Monkeypox, Virus.