Security Arrangement | റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കി ഡെല്‍ഹി; ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്‌കോപ്റ്ററുകള്‍, ഹോട് എയര്‍ ബലൂണുകള്‍ എന്നിവ നിരോധിച്ചു; ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷാര്‍ഹമായ കുറ്റം
Jan 22, 2024, 16:54 IST
ന്യൂഡെല്‍ഹി: (KasargodVartha) ഇന്‍ഡ്യയുടെ പരമോന്നത ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓര്‍മക്കായാണ് ജനുവരി 26-ന് രാജ്യം റിപബ്ലിക് ദിനമായി ആഘോഷിക്കുന്നത്. റിപബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി. ഇന്‍ഡ്യയുടെ റിപബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവല്‍ മാക്രോണ്‍.
മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. റിപബ്ലിക് ദിന പരേഡില്‍ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പെടും. ഒട്ടനവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
റിപബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ പറത്തുന്നത് ഡെല്‍ഹി പൊലീസ് നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡെല്‍ഹി പൊലീസ് കമീഷണര്‍ വ്യക്തമാക്കി.

ഇത് കൂടാതെ, ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്‌കോപ്റ്ററുകള്‍, ഹോട് എയര്‍ ബലൂണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. തീവ്രവാദികള്‍, സാമൂഹിക വിരുദ്ധര്‍ അടക്കമുള്ളവര്‍ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 18 മുതല്‍ നിലവില്‍ വന്ന ഉത്തരവ് ഫെബ്രുവരി 15 വരെ പ്രാബല്യത്തില്‍ തുടരും.
റിപബ്ലിക് ദിനം കണക്കിലെടുത്ത് ഡെല്‍ഹിയിലും മെട്രോയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സ്റ്റേഷനുകളിലുടനീളം സിഐഎസ്എഫിന്റെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും സുരക്ഷാ പരിശോധനകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയില്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ സമയം വിമാനത്താവളത്തിലേക്ക് വിമാനം എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ഇന്‍ഡ്യന്‍ ആര്‍മി ഹെലികോപ്റ്റര്‍ ഓപറേഷനുകള്‍, കൂടാതെ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ അല്ലെങ്കില്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സര്‍കാര്‍ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
Keywords: News, National, National-News, Top-Headlines, Delhi Police, Takes, Stock, Security, Arrangements, Ahead, Republic Day, Aerial Platform, French President, Emmanuel Macron, Border Security Force (BSF), Delhi police takes stock of security arrangements ahead of Republic Day.