വൃദ്ധസദനത്തില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ മകന്‍ തലക്കടിച്ചു കൊലപ്പെടുത്തി
Apr 28, 2017, 23:28 IST
ന്യൂഡല്‍ഹി: (www.kasaragodvartha.com 28.04.2017) വൃദ്ധസദനത്തില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ലക്ഷ്മണ്‍ കുമാര്‍ (48) ആണ് ക്രൂര കൃത്യം നിര്‍വഹിച്ചത്.
ജോലിയൊന്നുമില്ലാത്ത ലക്ഷ്മണ്‍ ശുശ്രൂഷിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് മാതാവിനോട് വൃദ്ധസദനത്തിലോ, മറ്റൊരു മകന്റെ വീട്ടിലേക്കോ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോകാന്‍ മറ്റൊരിടമില്ലാത്തത് കാരണം മകന്റെ ആവശ്യം മാതാവ് അംഗീകരിച്ചില്ല. ഇതില്‍ പ്രകോപിതനായ ലക്ഷ്മണ്‍ മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റസമ്മതിച്ചിട്ടുണ്ട്.
വിവാഹിതനായ ലക്ഷ്മണിനെ രണ്ട് വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം അമ്മയോടൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. പ്രതി സ്ഥിരമായി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Murder, Crime, Police, Investigation, Son, National, Top-Headlines, News, Delhi man batters 76-year-old mother to death for refusing to go to old-age home.