ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് കോളുകള്‍ക്ക് നിരോധം; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി
Sep 23, 2017, 18:52 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 23.09.2017) ഫെയ്‌സ്ബുക്കും വാട്‌സാപ്പും നല്‍കുന്ന വോയ്‌സ് കോള്‍ സേവനം നിര്‍ത്തലാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് തീരുമാനം അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വി ഡി മൂര്‍ത്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഇത്തരം വോയ്‌സ് കോളുകള്‍ ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 17ന് മുമ്പ് ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും സേവനങ്ങളും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും, ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലെ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മൂര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Social-Media, news, India, National, Whatsapp, Phone-call, Terror Attack, High-Court, Delhi HC seeks government’s stand on plea to stay WhatsApp, Facebook operations