ഡല്‍ഹിക്കാര്‍ക്ക് ഫ്രീ വൈഫൈ; സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുമ്പോള്‍ മാസം 15 ജിബി ഡാറ്റ സൗജന്യമായി നല്‍കി കെജ് രിവാള്‍
Dec 4, 2019, 19:44 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.12.2019) സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുമ്പോള്‍ ഡാറ്റ സൗജന്യമായി നല്‍കി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി നിവാസികള്‍ക്ക് പ്രതിമാസം 15 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിപ്പ് നല്‍കി.
സൗജന്യ ഡാറ്റ നല്‍കുന്നതിനായി 11,000 വൈ-ഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഒരു ഹോട്‌സ്‌പോട്ടില്‍ നിന്ന് 150 മുതല്‍ 200 പേര്‍ക്ക് വരെ ഇന്റര്‍നെറ്റ് ലഭിക്കും.
തുടക്കമെന്നോണം 100 ഹോട്ട്‌സ്‌പോട്ടുകള്‍ ഡിസംബര്‍ ആറിന് ഉദ്ഘാടനം ചെയ്യും. ഒരു മാസം മുമ്പ് ഡെല്‍ഹി നിവാസികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. പദ്ധതിക്ക് 99 കോടിയാണ് ഡല്‍ഹി സര്‍ക്കാറിന് ചെലവ് വരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, internet, Minister, Government, Hotspot, Wi-fi, Aravind kejrival, Delhi govt to provide free internet for up to 1.5 GB data through wifi hot spots