ഒമിക്രോണ്‍ ഭീതി; ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തി ഡെല്‍ഹി സര്‍കാര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.12.2021) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തി ഡെല്‍ഹി സര്‍കാര്‍. എല്ലാതരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പെടുത്തിയതായി ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. മാസ്‌ക് ധരിക്കാതെ വരുന്നവരെ കടകളില്‍ പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കി.
ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്നോടിയായി കോവിഡ്-19 സൂപെര്‍സ്പ്രെഡര്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് (ഡിഎം) ഡിഡിഎംഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ ഉടനീളം സാമൂഹിക/രാഷ്ട്രീയ/സാംസ്‌കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.
ഡെല്‍ഹിയിലെ എന്‍സിടിയില്‍ ക്രിസ്മസ് അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി സാംസ്‌കാരിക പരിപാടികള്‍/സമ്മേളനങ്ങള്‍ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്നും ഡിഡിഎംഎ ഉത്തരവില്‍ പറയുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുവെന്നും ഉറപ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് മെഷിനറി കര്‍ശനമാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും പൊലീസ് ഡെപ്യൂടി കമീഷണര്‍മാര്‍ക്കും (ഡിസിപിമാര്‍) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കോവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ണാടക കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു. അപാര്‍ട്മെന്റുകളിലും പാര്‍ടികള്‍ക്ക് നിരോധനമേര്‍പെടുത്തിയിട്ടുണ്ട്.
Keywords: New Delhi, News, National, Top-Headlines, Government, New year, Christmas Celebration, Celebration, Delhi govt bans all mass gatherings for Christmas, New Year celebrations
< !- START disable copy paste -->