Arrested | 'കേന്ദ്ര ധനമന്ത്രാലയത്തിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി'; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) കേന്ദ്ര ധനമന്ത്രാലയത്തിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ചുള്ള ചാരവൃത്തി കേസില്‍ ഒരാള്‍ അറസ്റ്റില്‍. മന്ത്രാലയത്തിലെ താല്‍കാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. താത്കാലിക ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ പദവിയില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാളെന്നാണ് വിവരം. ഇയാള്‍ വിദേശ രാജ്യങ്ങള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
പൊലീസ് നടത്തിയ തിരച്ചിലിനിടെ അതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. സുമിത് മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ചൊവ്വാഴ്ച പ്രഥമ വിവര റിപോര്‍ട് (FIR) ഫയല്‍ ചെയ്യുകയും ക്രൈംബ്രാഞ്ചില്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, arrest, Arrested, Police, Crime, Top-Headlines, Delhi: Finance Ministry contractual employee arrested.