Double Murder | 'ഇൻസ്റ്റാഗ്രാമിലെ ലൈകുകളും കമന്റുകളും ഫോളോവേഴ്‌സും സംബന്ധിച്ച തർക്കം നയിച്ചത് ഇരട്ടക്കൊലപാതകത്തിലേക്ക്'; 17 വയസുള്ള കൗമാരക്കാർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വെളിപ്പെടുത്തൽ
Oct 7, 2022, 13:06 IST
ന്യൂഡെൽഹി: (www.kasargodvartha.com) ബുധനാഴ്ച രാത്രി കുടുംബത്തോടൊപ്പം ദസറ ആഘോഷിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം വടക്കൻ ഡെൽഹിയിലെ മുകുന്ദ്പൂരിൽ 17 വയസുള്ള രണ്ട് ആൺകുട്ടികൾ കുത്തേറ്റ് മരിച്ച സംഭവം,
ഇൻസ്റ്റാഗ്രാമിലെ ലൈകുകളും കമന്റുകളും സംബന്ധിച്ച തർക്കത്തെ തുടർന്നെന്ന് പൊലീസ്. അയൽപക്കത്ത് താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിക്ക് ഇരകളിൽ ഒരാളോട് അസൂയ തോന്നിയതായി പൊലീസ് പറയുന്നു. സംഭവത്തിൽ പെൺകുട്ടിയെയും പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സാഹിൽ, നിഖിൽ എന്നീ രണ്ടുപേരാണ് മരിച്ചത്. 'രാത്രി 11.30 ഓടെ പെൺകുട്ടി രണ്ടുപേരോടും തന്നെ കാണാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ആ സമയത്ത് തന്റെ സഹോദരനും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം തെരുവിൽ കാത്തിരിക്കുകയായിരുന്നു. ഇരുവരും സ്ഥലത്ത് എത്തിയപ്പോൾ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. അത് കത്തിക്കുത്തിൽ കലാശിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പിന്തുടരുന്നവരുടെ എണ്ണത്തെ ചൊല്ലി പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ വഴക്കുണ്ടായിരുന്നതായാണ് വിവരം. ഐപിസി സെക്ഷൻ 302, 34 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Keywords: Delhi Double Murder Allegedly Over Instagram Followers, Likes, news,Nwdelhi,Police,National,Murder-case,Navarathri-celebration,Arrested, instagram.
< !- START disable copy paste -->