24 മണിക്കൂറിനകം കോവിഡ് പരിശോധന റിപോര്‍ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 18.04.2021) ഡെല്‍ഹിയില്‍ 24 മണിക്കൂറിനകം കോവിഡ് പരിശോധന റിപോര്‍ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് വ്യാപനം അതീവ രൂക്ഷമായ ഡല്‍ഹിയില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നല്‍കാന്‍ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്.
ഡെല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപോര്‍ട് പല സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിരിക്കെ, രോഗികള്‍ക്കൊപ്പം യാത്രക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടപെടല്‍. ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുന്നത് കൊണ്ടാണ് റിപോര്‍ടുകള്‍ വൈകുന്നതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, Report, COVID-19, Test, Delhi CM says that will take action if covid test result not delivered within 24 hours