ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ പോലീസ് കെട്ടിയ നൂല്‍ക്കമ്പിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; 21 വയസുകാരന്റെ തലയറ്റു
Feb 8, 2018, 16:27 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 08.02.2018) ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ പോലീസ് കെട്ടിയ നൂല്‍ക്കമ്പിയില്‍ കുടുങ്ങി യുവാവിന്റെ തലയറ്റു. ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിച്ച നൂല്‍ക്കമ്പി കഴുത്തില്‍ കുരുങ്ങിയാണ് 21 വയസുകാരനായ അഭിഷേക് എന്ന ബൈക്ക് യാത്രികന്‍ മരിച്ചത്. ബാരിക്കേഡുകള്‍ ബന്ധിപ്പിക്കുന്നതിനായി കെട്ടിയ നൂല്‍ക്കമ്പി കഴുത്തില്‍ കുരുങ്ങിയാണ് അഭിഷേക് മരിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അസ്ലം ഖാന്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കന്‍ ഡല്‍ഹിയിലെ നേതാജി സുഭാഷ് പാലസിലാണ് സംഭവം.
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന അഭിഷേക് ഡല്‍ഹിയിലെ ഷകുര്‍പൂര്‍ ജെജെ കോളനിയിലെ താമസക്കാരനാണ്. പാര്‍ട്ട് ടൈം ഡി ജെ ആയും അഭിഷേക് ജോലി ചെയ്യുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ബാരിക്കേഡുകള്‍ക്കിടയില്‍ കെട്ടിയ നൂല്‍കമ്പി കാണാതെ അഭിഷേക് ബൈക്ക് ഓടിച്ചു കയറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.
യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അംബേദ്കര്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോലീസ് അനാസ്ഥയില്‍ ഒരു എസ് ഐയെയും നാല് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Top-Headlines, Death, Obituary, Police, Suspension, Hospital, Delhi biker dies after police barricade wires slit his throat, 4 cops suspended.