Fire Accident | ഡെല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപ്പിടിച്ച് 6 നവജാത ശിശുക്കള്‍ വെന്തുമരിച്ചു; 11 പേരെ രക്ഷപ്പെടുത്തി
*2 കെട്ടിടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.
*റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ 2 നിലകളിലും തീപ്പിടിത്തം ഉണ്ടായി.
*16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് തീയണച്ചത്.
ന്യൂഡെല്‍ഹി: (KasargodVartha) ശനിയാഴ്ച (25.05.2024) രാത്രി ഡെല്‍ഹി വിവേക് വിഹാറിലെ ന്യൂ ബോണ്‍ ബേബി കെയര്‍ ഹോസ്പിറ്റലില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 11 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപ്പിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപ്പിടിത്തം ഉണ്ടായി. 16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് ഞായറാഴ്ച (26.05.2024) പുലര്‍ചയോടെ തീയണച്ചത്.
രക്ഷപ്പെടുത്തിയ നവജാതശിശുക്കളെ ഈസ്റ്റ് ഡെല്‍ഹി അഡ്വാന്‍സ് എന്‍ഐസിയു ആശുപത്രിയിലേക്ക് മാറ്റി. ഒരു കുഞ്ഞടക്കം ആറ് പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2.30 ഓടെയാണ് തീപ്പിടിത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ അറിയിച്ചു. അഗ്നിബാധയുടെ ഇതുവരെ കണ്ടെത്താനായിട്ടില്ല.