ബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ
Feb 24, 2013, 19:11 IST
മംഗലാപുരം: ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. നഞ്ചനഗുഡു ഹള്ളിഗേരെ ഹുണ്ടിയിലെ ശിവനഞ്ചപ്പയുടെ മകന് നഞ്ചപ്പ(22)യെയാണ് മൈസൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. ഇതിനു പുറമെ പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2011 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം. മിഠായി നല്കി മൂന്നരവയസുകാരിയെ പ്രലേഭിപ്പിച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തി ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. ജയപുര പോലീസാണ് കേസ് ചാര്‍ജ് ചെയ്തത്.
Keywords: Mangalore, Molestation, Murder, Girl, court, case, Youth, National, Sanjappa, Government, Choclate, Jayapura Police, Death sentence to accused in molestation case