തെലുങ്ക് താരം നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ അഞ്ജാത മൃതദേഹം; അഴുകിയ മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കം
Sep 20, 2019, 12:03 IST
തെലുങ്കാന:(www.kasargodvartha.com 20/09/2019) തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ആറു ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. നാദാര്‍ജുനയുടെ തെലുങ്കാനയിലെ രങ്കറെഡ്ഡിയിലെ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിലാണ് മൃതദേഹം കണ്ടത്. 40 ഏക്കര്‍ വരുന്ന ഭൂമിയിലുള്ള ഫാംഹൗസ് ഒരു വര്‍ഷം മുമ്പാണ് താരം വാങ്ങിയത്.
ഇവിടെയുള്ള കൃഷി സ്ഥലത്ത് കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ജോലിക്കെത്തിയ ജീവനക്കാര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാം ഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. ഉടനെ വില്ലേജ് റവന്യു ഉദോഗസ്ഥര്‍ പോലീസ് എന്നിവരെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ച് മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Actor, Deadbody, Police, Investigation,Deadbody found in Nagarjuna's farmhouse