Police Custody | 3 മംഗ്‌ളൂറു സ്വദേശികളെ തുംകൂറില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; 6 പേര്‍ കസ്റ്റഡിയില്‍
Updated: Mar 24, 2024, 19:15 IST
മംഗ്‌ളൂറു: (KasargodVartha) ദക്ഷിണ കന്നട ജില്ലയില്‍ മംഗ്‌ളൂറിനടുത്ത ബെല്‍ത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ ജഡങ്ങള്‍ വെള്ളിയാഴ്ച തുംകൂറില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. സ്വാമി എന്ന് അറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുംകൂരു കോര പൊലീസ് അറിയിച്ചു.
ബെല്‍ത്തങ്ങാടി ടി ബി ക്രോസ് റോഡിലെ ഓടോ റിക്ഷ ഡ്രൈവര്‍ കെ ശാഹുല്‍ (45), മഡ്ഡട്ക്കയിലെ സി ഇസ്ഹാഖ് (56), ഷിര്‍ലാലുവിലെ എം ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്.
പൊലീസ് പറയുന്നത്: തുംകൂറു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങളടങ്ങിയ കെ എ 43 രെജിസ്‌ട്രേഷനിലുള്ള കാര്‍. പ്രദേശവാസികള്‍ വിവരം നല്‍കിയതിനനുസരിച്ച് പൊലീസെത്തി കാര്‍ കരയിലേക്ക് കയറ്റുകയായിരുന്നു.
റഫീഖ് എന്നയാളുടെ പേരിലാണ് കാറിന്റെ രെജിസ്‌ട്രേഷന്‍. തുംകൂറു ജില്ല പൊലീസ് സൂപ്രണ്ട് കെ വി അശോക്, എ എസ് പി മാരിയപ്പ, ഡി വൈ എസ് പി ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കൊലപാതക സൂചന ലഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Mangalore-News, Top-Headlines, Police-News, Dead Bodies, Death, Police, Case, Accused, Custody, Mangaluru Natives, Car, Tumakuru News, Police Custody, Dead bodies of 3 Mangaluru natives found in car in Tumakuru; 6 in police custody.