Pran Pratishtha | അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ രണ്ടാം ദിവസത്തിൽ; രാംലല്ലയുടെ വിഗ്രഹം ക്ഷേത്ര പരിസരത്തെത്തും
Jan 17, 2024, 11:19 IST
അയോധ്യ: (KasargodVartha) അയോധ്യയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച രാംലല്ലയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാമക്ഷേത്ര പരിസരത്തെത്തും. സരയൂ നദിയിലെ ജലം വഹിച്ചുകൊണ്ടുള്ള കലശവും ക്ഷേത്രത്തിലെത്തും.
ജനുവരി 17 ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് ശേഷം ജലയാത്ര, തീർത്ഥപൂജ, ബ്രാഹ്മണ-ബടുക്-കുമാരി-സുവാസിനി പൂജ, വർദ്ധിനി പൂജ, രാംലല്ലയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, കലശയാത്ര എന്നിവ നടക്കുമെന്ന് വേദ പണ്ഡിതൻ ആചാര്യ ശ്രീ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ പ്രസ്താവന ഉദ്ധരിച്ച് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം എക്‌സിൽ കുറിച്ചു.
ചൊവ്വാഴ്ച മുതലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം പഞ്ചഗവ്യ (പാൽ, മൂത്രം, ചാണകം, നെയ്യ്, തൈര്) എന്നിവ ഉപയോഗിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ വിഷ്ണുവിനെ ആരാധിച്ചതിന് ശേഷം പഞ്ചഗവ്യപ്രശംസ നടത്തി. സരയൂ നദിക്കരയിൽ ദശവിധ് സ്നാനവും നടന്നു. ദ്വാദശബ്ദ പക്ഷത്തിൽ നിന്നുള്ള പ്രായശ്ചിത്തത്തിന്റെ ഭാഗമായി പശു ദാനംവും വിഗ്രഹനിർമ്മാണ സ്ഥലത്ത് കർമ്മകുടി ഹോമവും നടത്തി. പ്രതിഷ്ഠയ്ക്കു മുന്നോടിയായി നടക്കുന്ന യജ്ഞങ്ങളുടെ യജമാനൻ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയാണ്.
ഹവന സമയത്ത് വേദപണ്ഡിതൻ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിത് സന്നിഹിതനായിരുന്നു. വാൽമീകി രാമായണത്തിന്റെയും ഭൂസുന്ദീരാമായണത്തിന്റെയും പാരായണം പവലിയനിൽ ആരംഭിച്ചതായും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 120 സന്ന്യാസിമാരാണ് യജ്ഞങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. 19-ന് ആഴി പൂജയ്‌ക്ക് ശേഷം നവ വിഗ്രഹം സ്ഥാപിക്കും. പിറ്റേന്ന് ശ്രീകോവിൽ സരയൂജലം ഉപയോഗിച്ച് കഴുകി അന്നാധിവാസ ചടങ്ങുകളും നടത്തും. 22-ന് ഉച്ചയ്‌ക്ക് 12:30-നാകും പ്രാണ പ്രതിഷ്ഠ നടത്തുക.
രാമക്ഷേത്രം ജനുവരി 23 മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംബന്ധിക്കും. അയോധ്യ ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള പ്രദേശമാണ്.
Keywords: News, National, Uttar Pradesh, Ayodhya, Pran Pratishtha Ceremony, Spiritual, Historical, Cultural significance, Temple, Day 2 of Pran Pratishtha: Lord Ram Lalla idol to tour Temple premises today.
< !- START disable copy paste -->