ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.12.2020) യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ 2020 മെയിന്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. യു പി എസ് സി ഐഎഫ്എസ് 2020 മെയിന്‍ പരീക്ഷയുടെ ടൈം ടേബിള്‍ യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 28ന് പരീക്ഷ ആരംഭിക്കും.
ആദ്യ ദിനത്തില്‍ ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ് പേപ്പറുകളായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളുണ്ടാകും. 2021 മാര്‍ച്ച് ഏഴിനാണ് അവസാന പേപ്പര്‍. മാര്‍ച്ച് 2, 3, 4, 5, 6 തീയതികളില്‍ പരീക്ഷകളുണ്ടാകും.
Keywords: New Delhi, news, National, Top-Headlines, Examination, Education, Dates, Indian forest service, Dates for Indian Forest Service Main Examination announced