city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ വൈശ്യകളുടെ ആക്രമണം

വാറങ്കല്‍:(www.kasargodvartha.com 24.09.2017) പ്രശസ്ത എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ വൈശ്യകളുടെ ആക്രമണം. അംബേദ്കര്‍ സ്‌ക്വയറില്‍ വെച്ചാണ് സംഭവം. 200 ഓളം വരുന്ന വൈശ്യകള്‍ കാഞ്ച ഇളയ്യ സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞ് കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട കാഞ്ച ഇളയ്യ വധശ്രമത്തിന് പോലീസില്‍ പരാതി നല്‍കി.

'വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍' എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കാഞ്ച ഇളയ്യയ്‌ക്കെതിരെ ആക്രമണമുണ്ടായത്. തങ്ങളെക്കുറിച്ച് മോശമായി എഴുതിയ കാഞ്ച ഇളയ്യയെ തൂക്കിക്കൊല്ലണമെന്ന ആവശ്യമുന്നയിച്ചാണ് വൈശ്യര്‍ സംഘടിച്ചെത്തിയത്.

അതേസമയം കാഞ്ച ഇളയ്യയുടെ നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ആക്രമികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആവശ്യപ്പെട്ടു.
എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ വൈശ്യകളുടെ ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, news, Attack, Top-Headlines, Dalit Writer Kancha Ilaiah Alleges Four People Attacked his Vehicle

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia