city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

News aggregator | വാര്‍ത്തകളും വിശേഷങ്ങളും പംക്തികളും സമഗ്രമായി വായിക്കാം; ഡെയ്ലിഹണ്ടില്‍ ഇനി മലയാളത്തിലെ ഭീമനും

ബെംഗ്‌ളുറു: (www.kasargodvartha.com) ഇന്ത്യയിലെ മുന്‍നിര കണ്ടന്റ് ഡെലിവറി ആപ്ലിക്കേഷനായ ഡെയ്ലിഹണ്ടില്‍ ഇനി മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമിയും വായിക്കാം. മാധ്യമ രംഗത്തെ രണ്ട് കുലപതികളും കൈകോര്‍ത്തത് വായനക്കാര്‍ ഏറെ ആവേശത്തോടെയാണ് കാണുന്നത്. ഡെയ്ലി ഹണ്ടിലേക്കുള്ള മാതൃഭൂമിയുടെ തിരിച്ചുവരവാണിത്. നേരത്തെ 2009 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെ ഡെയ്ലിഹണ്ടില്‍ മാതൃഭൂമി ലഭ്യമായിരുന്നു.
                 
News aggregator | വാര്‍ത്തകളും വിശേഷങ്ങളും പംക്തികളും സമഗ്രമായി വായിക്കാം; ഡെയ്ലിഹണ്ടില്‍ ഇനി മലയാളത്തിലെ ഭീമനും

രാജ്യത്താകമാനം 14 ഭാഷകളിലായി കോടിക്കണക്കിന് പേര്‍ പുതിയ വാര്‍ത്തകളും വിവരങ്ങളും അറിയിപ്പുകളും മറ്റും ആധികാരികമായി അറിയുന്നതിന് ആശ്രയിക്കുന്ന ഡെയിലി ഹണ്ടില്‍ കാസര്‍കോട് വാര്‍ത്ത അടക്കം 800 ലധികം പബ്ലിഷേര്‍സ് ഉണ്ട്. കാസര്‍കോട് വാര്‍ത്ത ഡെയ്ലിഹണ്ടിന്റെ തുടക്കം മുതല്‍ ഭാഗമാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെയെല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാകുന്ന പ്ലാറ്റ് ഫോമിലാണ് മാതൃഭൂമിയും ഇടംപിടിച്ചിരിക്കുന്നത്.

മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന പ്രാദേശികം മുതല്‍ അന്തര്‍ദേശീയ തലം വരെയുള്ള വിശേഷങ്ങളും കായിക, വിനോദ, തൊഴില്‍, വിദ്യാഭ്യാസ വിവരങ്ങളും പംക്തികളും ലേഖനങ്ങളുമെല്ലാം ഡെയ്ലി ഹണ്ട് വഴി വായിക്കാനാകും. ഡെയിലി ഹണ്ടിന്റെ അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖപത്രമായി വിഭാവനം ചെയ്യപ്പെട്ട മാതൃഭൂമി തങ്ങളുടെ വാര്‍ത്താ പങ്കാളിയാകുന്നത് ആവേശകരമായ കാര്യമാണെന്നും ഈ പങ്കാളിത്തം, ഡെയ്ലിഹണ്ടിനെ സംബന്ധിച്ചെടുത്തോളം വളരെയേറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും എറ്റേണോ ഇന്‍ഫോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ രാവണന്‍ പറഞ്ഞു. മലയാളി വായനക്കാര്‍ക്ക്, വാര്‍ത്തകള്‍ മികച്ച രീതിയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മാതൃഭൂമിയുമായുള്ള സഹകരണം വഴി രാഷ്ട്രീയം, ബിസിനസ്, കായികം, വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധതരം ഉള്ളടക്കങ്ങള്‍ വായനക്കാര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിനിടയില്‍ ഡെയ്ലിഹണ്ടുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂര എംഎസ് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള മലയാളി വായനാക്കാരിലേക്ക് പ്രാദേശിക വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഡെയ്ലിഹണ്ട് പുലര്‍ത്തുന്ന പ്രതിബദ്ധത പ്രചോദനാത്മകമാണ്. ഈ പങ്കാളിത്തം വഴി കൂടുതല്‍ വായനക്കാരിലേക്കെത്താനും അവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും സാധിക്കുമെന്നും മയൂര കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, National, Karnataka, Top-Headlines, Dailyhunt, News, Application, Kerala, Malayalam, Mathrubhumi, Daily Hunt fetches new news feed,  Dailyhunt Malayalam News, daily hunt malayalam news,  News Paper, Daily Hunt,  Mathrubhumi malayalam news, Malayalam news live, Google Malayalam news, Gulf Malayalam news, Malayalam news app, Latest News, Malayalam news articles, Kerala, Kochi, Malayalam news breaking, Mathrubhumi, Media, Mathrubhumi is aggregated with DailyHunt now.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia