നിവാര്‍ ചുഴലിക്കാറ്റ്: വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു, പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടില്‍ വെള്ളം കയറി
Nov 26, 2020, 09:01 IST
ചെന്നൈ: (www.kasargodvartha.com 26.11.2020) നിവാര്‍ ചുഴലിക്കാറ്റ് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 മണിയോടെ
തീരംതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊട്ടത്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.
ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി. അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു.
Keywords: Chennai, news, National, Top-Headlines, Rain, Death, Cyclone, Nivar, Puducherry, Cyclone Nivar Landfall Likely Near Puducherry At 145 Kmph After Midnight