ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തും; ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളില്‍ റെഡ് അലേര്‍ട്
ഹൈദരാബാദ്: (www.kasargodvartha.com 04.12.2021) ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ആന്ധ്രാപ്രദേശില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. മേഖലയില്‍ പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹന്‍ റെഡി നിര്‍ദേശിച്ചു. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്.
അതേസമയം തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കല്‍, തിരുപ്പൂര്‍ ജില്ലകളില്‍ ഞായറാഴ്ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
Keywords: News, National, Top-Headlines, Rain, ALERT, Cyclone, Jawad, Andhra Pradesh, Cyclone Jawad likely to reach north coastal Andhra Pradesh