city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്; മരണസംഖ്യ കൂടുന്നു, ഒരുലക്ഷം പേരെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത: (www.kasargodvartha.com 10.11.2019) പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്. ഇതുവരെ ഏഴ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപുകളില്‍ അഞ്ചു പേരും ബംഗ്ലാദേശില്‍ രണ്ടു പേരുമാണ് മരിച്ചത്. മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്.

ദുരന്തം തീരദേശ ജില്ലകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു. ഒഒരുലക്ഷം പേരെ ഒഴിപ്പിച്ചു. ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണതാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലാണ് അഞ്ചുപേര്‍ മരിച്ചത്.

ഞായറാഴ്ച നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ് - അഗ്‌നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗതതടസം നീക്കിക്കൊണ്ടിരിക്കുകയാണ്

200ഓളം പേര്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ സാഗര്‍ പൈലറ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ്. പശ്ചമബംഗാളില്‍ 110-120 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് സഞ്ചരിച്ചത്.

കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്; മരണസംഖ്യ കൂടുന്നു, ഒരുലക്ഷം പേരെ ഒഴിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, news, Death, Report, Police Cyclone Bulbul: 7 killed, normal life disrupted in West Bengal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia