city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cyclone | ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജഖാവു തുറമുഖത്ത് നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയെത്തി; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും; കനത്ത ജാഗ്രത

ഗാന്ധിനഗര്‍: (www.kasargodvartha.com) അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ഗുജറാത്തിലെ ജഖാവു തുറമുഖത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ബിപാര്‍ജോയ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതല്‍ കാറ്റിന് ശക്തി കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കരയിലേക്ക് കടന്നാല്‍ കാറ്റ് വന്‍ നാശം വിതച്ചേക്കുമെന്നാണ് കരുതുന്നത്. ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ ആഘാതമായി ഗുജറാത്തിലെ തീരപ്രദേശത്തെ മോര്‍ബി, ദ്വാരക, ജാംനഗര്‍, തുടങ്ങിയ ജില്ലകളില്‍ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ തുടരുകയാണ്.
        
Cyclone | ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജഖാവു തുറമുഖത്ത് നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയെത്തി; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും; കനത്ത ജാഗ്രത

ഇന്ത്യയില്‍ ഗുജറാത്ത് തീരത്തു കൂടേയും പാകിസ്താനില്‍ സിന്ദ് പ്രവിശ്യയിലുമായിരിക്കും കാറ്റ് തീരം തൊടുക. ഗുജറാത്തില്‍ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ദ്വാരകാദീഷ് ക്ഷേത്രം സന്ദര്‍ശകര്‍ക്കായി അടച്ചിട്ടുണ്ട്. ഗുജറാത്തിലെ നാവിക കേന്ദ്രങ്ങളിലെ 25 ടീമുകള്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജരായി രംഗത്തുണ്ട്. ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തയ്യാറെടുപ്പിലാണ്. 15 ഓളം കപ്പലുകള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഗുജറാത്തിലും മുംബൈയിലും കനത്ത മഴയ്ക്കും ശക്തമായ തിരമാലകള്‍ക്കും കാരണമായി. സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബിപാര്‍ജോ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ റോഡുകള്‍, വൈദ്യുതി തൂണുകള്‍, ഓലമേഞ്ഞ വീട് എന്നിവയില്‍ ഒതുങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ .
           
Cyclone | ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജഖാവു തുറമുഖത്ത് നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയെത്തി; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും; കനത്ത ജാഗ്രത

കാറ്റഗറി 1 ചുഴലിക്കാറ്റിന്റെ ഇനത്തിലാണ് ബിപാര്‍ജോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 160 കി.മീ ആണ് വേഗം. ഇത് 195 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ തീര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ഭീതിയും നിലനില്‍ക്കുന്നുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി സിന്ധ് തീരത്ത് ശക്തമായ പൊടിക്കാറ്റ് ഉയരുന്നുണ്ട്. ബിപാര്‍ജോയ് ചുഴലിക്കാറ്റ് അറബിക്കടലില്‍ ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Keywords: National News, Malayalam News, Weather, Biparjoy Cyclone, Cyclone News, Mumbai, Gujrat, Valsad seafront, Mandvi, Karachi, Meteorological Department of India, Saurashtra, Biparjoy News, Cyclone Biparjoy located 70 km away from Gujarat's Jakhau Port.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia