Cyclone | ശക്തിപ്രാപിച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാതില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു
ഗാന്ധിനഗര്‍: (www.kasargodvartha.com) ബൈപാര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സാഹചര്യത്തില്‍ ഗുജറാതിലെ സൗരാഷ്ട്ര, കച് മേഖലയില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ബൈപാര്‍ജോയ് ജൂണ്‍ 15 രാവിലെ കരതോടും.
കച്, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, രാജ്‌കോട്ട്, ജുനഗര്‍, മോര്‍ബി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബൈപോര്‍ജോയ് നിലവില്‍ പോര്‍ബന്ധറില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 170 കിലോമീറ്ററാണ് വേഗത.
അതേസമയം ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.