city-gold-ad-for-blogger

Acharya Pramod | 'നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തോൽവി സനാതന ധർമത്തെ എതിർത്തതിന്റെ ശാപം'; രൂക്ഷ വിമർശനവുമായി പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

ന്യൂഡെൽഹി: (KasargodVartha) നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ രൂക്ഷ വിമർശനവുമായി പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം രംഗത്തെത്തി. കോൺഗ്രസ് പാർട്ടിക്ക് സനാതന ധർമത്തിന്റെ ശാപം ബാധിച്ചിരിക്കുകയാണെന്നും സനാതനത്തെ എതിർത്തതിലൂടെ പാർട്ടി മുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Acharya Pramod | 'നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ തോൽവി സനാതന ധർമത്തെ എതിർത്തതിന്റെ ശാപം'; രൂക്ഷ വിമർശനവുമായി പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം


മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ പരാജയം സനാതനത്തിനെതിരായ എതിർപ്പ് ഈ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നാണ് കാണിക്കുന്നതെന്ന് ആചാര്യ പ്രമോദ് കൃഷ്ണം തുറന്നടിച്ചു. ജാതിമത രാഷ്ട്രീയത്തെ ഈ രാജ്യം ഒരിക്കലും അംഗീകരിച്ചിട്ടില്ല. സനാതനത്തെ എതിർത്തതിന്റെ ശാപമാണ് കോൺഗ്രസിന്റെ മോശം പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ തോൽവിയല്ല, പാർട്ടിയിലുള്ള ചില ഇടതുപക്ഷ നേതാക്കളുടെ തോൽവിയാണിത്. ഗാന്ധിജിയുടെ പാർട്ടിയെന്നാണ് കോൺഗ്രസ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സനാതന ധർമത്തിന് എതിരായ പാർട്ടിയായാണ് അറിയപ്പെടുന്നത്. ഈ ഇടതുപക്ഷ നേതാക്കളെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ എഐഎംഐഎം പോലെയാകും. മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയാണ് കോൺഗ്രസ് ഇനി പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും സനാതന വിഷയത്തിൽ ആചാര്യ പ്രമോദ് കൃഷ്ണൻ പാർട്ടി നിലപാടിനെ എതിർത്തിരുന്നു.

അടുത്തിടെ, സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സനാതന ധർമത്തെ എതിർത്താൽ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.

Keywords:  BJP, Congress, Leads, Madhya Pradesh, Telangana, Rajasthan, INC, Chhattisgarh, BJP,  'Curse of opposing Sanatan Dharma': Congress leader Acharya Pramod Krishnam as party trails in Assembly polls.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia