Rishabh Pant | 'അപകടത്തിൽ പെട്ട റിഷഭ് പന്തിന് സ്വയം ആംബുലൻസ് വിളിക്കേണ്ടി വന്നു'; സ്ഥലത്തുണ്ടായിരുന്നവർ ബാഗിൽ നിന്ന് പണം കൊള്ളയടിച്ച് രക്ഷപ്പെട്ടതായി റിപ്പോർട്ട്
ഡെറാഡൂൺ: (www.kasargodvartha.com) ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് ചികിത്സയിൽ തുടരുകയാണ്. ആദ്യം റൂർക്കിയിലെ സാക്ഷം ഹോസ്പിറ്റൽ മൾട്ടി സ്പെഷ്യാലിറ്റി ആൻഡ് ട്രോമ സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.
പന്ത് കാറിൽ ഡെൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചായിരുന്നു അപകടം. പുലർച്ചെ 5.30 ഓടെ പന്ത് ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ഡിവൈഡറിൽ ഇടിക്കുകയും തീപ്പിടിക്കുകയുമായിരുന്നു. ഓടിക്കൊണ്ടിരുന്ന പന്തിന്റെ കാർ മൺ കൂനയിൽ ഇടിക്കുകയും പലതവണ മറിഞ്ഞു വീഴുകയും ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് തീപ്പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ കുശാൽ എന്നയാളെ ഉദ്ധരിച്ച് ജാഗരൺ റിപ്പോർട്ട് ചെയ്തു.
റിഷഭ് പന്ത് കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരിക്കേറ്റതിനാൽ അതിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ പരിസരത്തുണ്ടായിരുന്ന ചിലർ കത്തികൊണ്ടിരിക്കുന്ന കാറിന് സമീപം എത്തി, പരിക്കേറ്റ ക്രിക്കറ്റ് താരത്തെ സഹായിക്കാൻ ശ്രമിക്കുന്നതിനുപകരം, കാറിലുണ്ടായിരുന്ന ബാഗിൽ നിന്ന് പണമെടുത്ത് ഓടി രക്ഷപ്പെട്ടതായി ഒപി ഇന്ത്യ റിപ്പോർട്ട് ചെയ്തു.
റിഷഭ് പന്ത് സ്വയം കാറിന്റെ ചില്ലു തകർത്ത് പുറത്തിറങ്ങി സഹായത്തിനായി ആംബുലൻസിനെയും പൊലീസിനെയും വിളിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തെ കത്തിനശിച്ച കാറിന്റെയും ഡിവൈഡർ തകർന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. റിഷഭ് പന്തിന്റെ തലയിൽ മുറിവുകളും കാലിലും ശരീരമാസകലവും ചതവുമുണ്ട്.
Rishabh Pant has survived a serious car accident on Delhi-Dehradun highway. He’s been shifted to the hospital in Delhi.
— Kaustubh Pandey (@KaustubhP26) December 30, 2022
He was coming home to surprise his mother and there was a plan to hand out with his mother and family on the occasion of New Year.#RishabhPant
ऋषभ पंत pic.twitter.com/T1eiJK0uhq
Visuals from the site where cricketer #RishabhPant met with an accident. pic.twitter.com/uH5n3k6dqd
— Hindustan Times (@htTweets) December 30, 2022
കുടുംബത്തോടൊപ്പം പുതുവത്സര ദിനം ചിലവഴിക്കാൻ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള പോകുകയായിരുന്നു റിഷഭ് പന്ത്. റിപ്പോർട്ടുകൾ പ്രകാരം, താരത്തിന് പൂർവ സ്ഥിതിയിലേക്ക് മടങ്ങി വരാൻ നീണ്ട സമയമെടുത്തേക്കാം. ക്രിക്കറ്റിൽ ഒരു വർഷം നഷ്ടമായേക്കാമെന്നാണ് പറയുന്നത്.
#WATCH | Uttarakhand: Cricketer Rishabh Pant shifted to Max Hospital Dehradun after giving primary treatment at Roorkee Civil Hospital. His car met with an accident near Roorkee pic.twitter.com/YTvArj8qxc
— ANI UP/Uttarakhand (@ANINewsUP) December 30, 2022
Keywords: National,news,Top-Headlines,Latest-News,Uttarakhand,Car-Accident, Injured, Video,Cricketer Rishabh Pant had to call for an ambulance himself, men present at the spot looted money from his bag: Reports.