ക്രിക്കറ്റ് കളിക്കിടെ ബൗന്‍ഡറിയെ ചൊല്ലി തര്‍ക്കം; ഇരുവിഭാഗങ്ങളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു
May 19, 2014, 12:31 IST
മംഗലാപുരം: (www.kasargodvartha.com 19.05.2014) ക്രിക്കറ്റ് കളിക്കിടയില്‍ ബൗന്‍ഡറിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. മംഗലാപുരം കുലൈ പ്രേംനഗറിലായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
ക്രിക്കറ്റ് കളിക്കിടയില്‍ ബൗന്‍ഡറിയെ ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. പുറത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
പരിക്കേറ്റ സോമു, പ്രജ്‌വാള്‍ എന്നിവരെ സൂറത്ത്കല്ലിലെ പത്മാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏതാനും പേര്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂട്ടത്തല്ലിന് ശേഷം ഒരുസംഘം പനമ്പറിടുത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും മാരുതി ഓമ്‌നി വാനും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര സംഭവ സ്ഥലം സന്ദര്‍ശിച്ചു. അക്രമ സംഭവങ്ങള്‍ നടന്ന സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ശക്തമാക്കിയിട്ടുണ്ട്.

Keywords : Mangalore, Clash, Police, Case, Investigation, Complaint, Injured, Hospital, National, Boundary.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067