Court | കോവിഡ് വാക്സിൻ മൂലമുള്ള മരണങ്ങൾക്ക് നഷ്ടപരിഹാരം: പരാതികളിൽ കഴമ്പുണ്ടെന്ന് കോടതിക്കും ബോധ്യപ്പെട്ടോ? സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടുമ്പോൾ

● വാക്സിനേഷൻ സ്വമേധയാ ഉള്ളതും സൗജന്യവുമാണെന്ന് കേന്ദ്രസർക്കാർ
● വാക്സിനേഷൻ നിർബന്ധിതമാക്കിയതാണെന്ന് ഹർജിക്കാരുടെ വാദം
● മാർച്ച് 18-ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
ന്യൂഡൽഹി: (KasargodVartha) കോവിഡ് വാക്സിനേഷൻ നൽകിയതുമൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത് ചർച്ചയായി. ഇക്കാര്യത്തിൽ എന്തെങ്കിലും നയം രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന കാര്യം അറിയിക്കാനാണ് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് വാക്സിൻ കുത്തിവെപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹരജിയിലാണ് ബെഞ്ച് നിലപാട് തേടിയിരിക്കുന്നത്. കോവിഡ് വാക്സിനേഷനെ തുടർന്ന് ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഹരജി പരിഗണിച്ച് പ്രതിരോധ കുത്തിവെപ്പ് മൂലം മരണം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നയമോ, മാർഗനിർദേശങ്ങളോ മൂന്നു മാസത്തിനുള്ളിൽ രൂപീകരിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും കേരള ഹൈകോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ വാക്സിനേഷൻ എടുക്കുന്നത് സൗജന്യവും, സ്വമേധയാ ഉള്ളതുമായ ഒരു നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പുന:പരിശോധനാ ഹരജി സമർപ്പിക്കുകയായിരുന്നു. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിഷയത്തിൽ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ സമാനമായ ഒരു കേസിൽ വാക്സിനുകൾ നൽകിയത് മൂലം സംഭവിച്ച മരണങ്ങൾക്ക് സർക്കാറിനെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ വാക്സിനേഷൻ സ്വമേധയാ എടുത്തതല്ലെന്നും, നിർബന്ധിച്ചു വാക്സിനേഷൻ എടുപ്പി കുകയായിരുന്നുവെന്നും ഹരജിക്കാർ തെളിവുസഹിതം വാദിച്ചിരുന്നു. മാർച്ച് 18ന് കേസിൽ വീണ്ടും വാദം കേൾക്കും.
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ കോടതി ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
The Supreme Court has sought the central government's stand on compensation for families of those who died due to Covid vaccination. The bench has asked the government to inform whether it is considering formulating any policy in this regard. The bench sought the stand in a petition filed by the Center against the interim order of the Kerala High Court related to issues following the Covid vaccine injection.
#CovidVaccine #SupremeCourt #Compensation #CentralGovernment #KeralaHighCourt #India