കൊവിഡ് 19; രാജ്യത്ത് രണ്ടുപേര്‍ കൂടി മരിച്ചു, ഇതോടെ മരണസംഖ്യ ആറായി
Mar 22, 2020, 13:11 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.03.2020) കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്ത് രണ്ടുപേര്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനും ബിഹാര്‍ സ്വദേശിയായ 38കാരനുമാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് ബിഹാറില്‍ മരിച്ചത്. പട്ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Keywords: New Delhi, news, National, Death, Bihar, Mumbai, COVID-19, Treatment, Covid 19, hospital, Report, covid death toll in india reach to 6